പിഎസ്‌സി ഇന്റര്‍വ്യൂ

 മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍  ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് സ്‌കൂള്‍ ടീച്ചര്‍  (ഉര്‍ദു) (ഒന്നാം എന്‍. സി. എ-വിശ്വകര്‍മ്മ) (കാറ്റഗറി നം.356/2020)  തസ്തികയിലേക്കുളള അഭിമുഖം ജനുവരി അഞ്ചിന്  രാവിലെ 9.30നും പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (ഉര്‍ദു), നാലാം എന്‍.സി.എ-എസ്ടി (കാറ്റഗറി നം.456/2020) തസ്തികയിലേക്കുളള അഭിമുഖം അന്നേ ദിവസം രാവിലെ 10.15നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ,് പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്  നിര്‍ദേശിച്ച പ്രകാരമുളള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം  അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post