സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം

 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത - ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍  എ.വി.ടി (ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ 2022 ജനുവരി ആറിന് രാവിലെ 10.30ന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Post a Comment

Previous Post Next Post