Join Our Whats App Group

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ..




ചേലക്കര: ചേലക്കര ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ (പട്ടികജാതി), പ്രോജക്ട് അസിസ്റ്റന്റ് (പട്ടികജാതി), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ജനറൽ) എന്നീ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 20-ന് വൈകുന്നേരം നാലിന് മുമ്പായി അപേക്ഷ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചവർ 22-ന് രാവിലെ നടക്കുന്ന അഭിമുഖത്തിനും ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിലുള്ള അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. 

യോഗ്യത: മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ബിരുദവും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനും. പ്രായം 18നും 30നും മധ്യേ.

ഫോണ്‍: 2212261

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 21. വിശദവിവരങ്ങള്‍  https://ift.tt/3FCsw3V  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 21-ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം.

ഫോൺ: 0480 2751372.

വടവന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ 20-ന് നാലുമണിക്കകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

പനങ്ങാട് പഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ 15ാം ധനകാര്യകമ്മീഷന് ഗ്രാന്റ് വിനിയോഗം, ഓണ്‍ലൈന്‍ പേമെന്റ് പ്രവൃത്തികളുടെ ജിയോ ടാഗിങ് സഹായ സംവിധാനം എന്നിവയ്ക്ക് പ്രൊജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഒക്ടോബര്‍ 23 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 21 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0496 2642059.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

 ഫോണ്‍: 0467 2246350

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 20-ന് 11-മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.

തലപ്പലം: പഞ്ചായത്തിൽ ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 18-നു മുന്പ് അപേക്ഷ നൽകണം.

കൂരോപ്പട: ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡി.സി.എ. ആൻഡ് ബിസിനസ് മാനേജ്‌മെൻറ്, ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, പി.ജി.ഡി.സി.എ. മലയാളം ടൈപ്പ് റൈറ്റിങ്‌ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28-ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

മലപ്പുറം: ഊരകം പഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-വർഗക്കാർക്ക് മൂന്നു വർഷത്തെ വയസ്സിളവുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡി.സി.പി., ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസാവണം. ബയോഡാറ്റയും രേഖകളും സഹിതം 21-ന് രാവിലെ 11-ന് പഞ്ചായത്തോഫീസിൽ അഭിമുഖത്തിന് ഹാജരാവണം.

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0495 2281253, 9496048221.

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് പാസാകണം.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവരേയും പരിഗണിക്കും. പ്രായപരിധി പതിനെട്ടിനും മുപ്പതിനും മധ്യേ. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 18-ന് വൈകീട്ട് 5-നകം ഗ്രാമപ്പഞ്ചായത്തോഫീസിൽ ലഭിക്കണം. അഭിമുഖം 21-ന് 10.30-ന്.

വിവരങ്ങൾക്ക് 0470-2656632.

എഴുകോൺ : ഗ്രാമപ്പഞ്ചായത്തിലെ 2021-22 വാർഷികപദ്ധതിയുടെ ഭാഗമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയാണ് നിയമനം. 21-നുമുൻപായി എഴുകോൺ പഞ്ചായത്ത് ഓഫീസിലോ ezhukoinegp@gmail എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.

വൈക്കം: ടി.വി.പുരം പഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-ൽ 18-നും 30-നും ഇടയ്ക്ക് പ്രായമുള്ളവർ ആയിരിക്കണം. 22-നകം അപേക്ഷ നൽകണം

ഫോൺ: 94960 44609

കുറവിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിൽ ദിവസ വേതനനാടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 22-നകം അപേക്ഷ നൽകണം.

കണ്ടല്ലൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 18-നും 30-നും ഇടയിൽ പ്രായമുളള ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബിരുദവും ഒരുവർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയുള്ളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ 22-ന് വൈകീട്ട് 3.30-നകം അപേക്ഷനൽകണം. 25-ന് ഉച്ചയ്ക്ക്‌ 2.30-നാണ് അഭിമുഖം.

പറപ്പൂക്കര: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്‌റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്കാണ് നിയമനം.

ഫോൺ: 2966272,949604614

തൃക്കൂർ: പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 16-നകം അപേക്ഷിക്കണം.

ഫോൺ: 0480 2751262.

മേലാർകോട്: ഗ്രാമപ്പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ബുധനാഴ്ചക്കകം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.

ഫോൺ: 04922-243331.

മമ്പാട്: പഞ്ചായത്തോഫീസിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചവരാകണം.

പ്രായം 18-30. പട്ടികജാതി/വർഗ വിഭാഗത്തിന് മൂന്നു വർഷത്തെ ഇളവുണ്ട്. 22-നകം അപേക്ഷിക്കണം

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ ഇ ഗ്രാമസ്വരാജ് പദ്ധതിപ്രവർത്തനത്തെ സഹായിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം 18-നും 30-നും മധ്യേ. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലീക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡി.സി.എ./ പി.ജി.ഡി.സി.എ.യും.

അപേക്ഷകൾ സർട്ടിഫിക്കറ്റ് പകർപ്പുകൾസഹിതം 21-ന് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണം.

ഫോൺ: 2610271.

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി പ്രവർത്തനത്തെ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ 21-ന് നാലിനകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 2668164.

ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാ ടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20-ന് വൈകീട്ട് 5-വരെ. കൂടുതൽ വിവരങ്ങൾ //lsgkerala.in/onchiyampanchayat എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അത്തിക്കയം: നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 22. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽനിന്നോ http:/panchayat.lsgkerala.gov.in/naranammoozhypanchayat എന്ന വെബ്‌സൈറ്റിൽനിന്നോ അറിയാം.

വെളിയന്നൂർ: ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 23-നകം അപേക്ഷ നൽകണം.

ഫോൺ -9447356305, 9496044645.

മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട്‌ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്‌. അപേക്ഷകൾ 23-ന് മുൻപ് പഞ്ചായത്തിൽ ലഭിക്കണം. ഫോൺ- 0477-2702267.

വെണ്മണി: വെണ്മണി ഗ്രാമപ്പഞ്ചായത്തിലേക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിൽ സഹായിക്കാൻ പ്രോജക്ട് അസിസ്റ്റന്റിനെ (കരാർ അടിസ്ഥാനത്തിൽ) നിയമിക്കുന്നു. അപേക്ഷ ബയോഡേറ്റ സഹിതം 22-നു വൈകീട്ട്‌ അഞ്ചിനു മുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-30നും ഇടയിൽ. (എസ്.സി/എസ്.ടി. വിഭാഗത്തിന് മൂന്നുവർഷത്തെ ഇളവ്).

വിവരങ്ങൾക്ക്: 0479-2352237.

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. 30 വയസ്സ് കവിയാത്ത നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

അരൂർ: പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്മെന്റ് / അംഗീകൃത ഡിഗ്രിയും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. ഉദ്യോഗർഥികൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബർ 21-നകം അപേക്ഷിക്കണം.

കാളികാവ്: ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ- ഗ്രാംസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ 25-നകം കാളികാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 0493 1257242.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group