കേന്ദ്ര സർക്കാർ സംരംഭമായ ഐ.ടി.ഐ.ലിമിറ്റഡിൽ ബംഗുളുരു പ്ലാന്റിൽ 27 ഒഴിവ്.അഞ്ചു വർഷത്തേക്കുള്ള കരാർ നിയമനമാണ്.
സ്ഥിരമാക്കാനും സാധ്യതയുണ്ട്.
സ്ഥിരമാക്കാനും സാധ്യതയുണ്ട്.
ഒഴിവുകളുടെ ചരുക്കരൂപം ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ചീഫ് മെഡിക്കൽ ഓഫീസർ/ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.ബി.ബി.എസ്.ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 12 വർഷത്തെയും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് 9 വർഷത്തെയും പ്രവ്യത്തി പരിചയം ആവശ്യമാണ്.പ്രായപരിധി : ചീഫ് മെഡിക്കൽ ഓഫീസർക്ക് 45 വയസ്സ്,ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർക്ക് 42 വയസ്സ് - തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : എം.ബി.ബി.എസ്.
പ്രായപരിധി : 28 വയസ്സ് - തസ്തികയുടെ പേര് : എച്ച്.ആർ.എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : എച്ച്.ആർ./പേഴ്സണൽ മാനേജ്‌മന്റ് മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിലോ,എച്ച്.ആറിലോ സ്പെഷലൈസേഷനോടു കൂടിയ സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാന്തര ബിരുദം അല്ലെങ്കിൽ എച്ച്.ആർ. സ്പെഷലൈസേഷനോടു കൂടിയ എം.ബി.എ.നിശ്ചിത ശതമാനം മാർക്കും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും ആവശ്യമാണ്.
പ്രായപരിധി : 30 വയസ്സ് - തസ്തികയുടെ പേര് : വിസിറ്റിങ് കൺസൾട്ടൻറ്
ഒഴിവുകളുടെ എണ്ണം : 09
ജനറൽ ഫിസിഷ്യൻ,കാർഡിയോളജിസ്റ്റ്,ഗൈനക്കോളജിസ്റ്റ്,റേഡിയോളജിസ്റ്റ്,ഓഫ്താൽമോളജിസ്റ്റ്,ഓർത്തോപീഡിക് സർജൻ,ഡെർമറ്റോളജിസ്റ്റ് ഇ.എൻ.ടി.സ്പെഷ്യലിസ്റ്റ്,ന്യൂറോളജിസ്റ്റ്, എന്നിവരെയാണ് ആവശ്യം.
യോഗ്യത : എം.ബി.ബി.എസ്..,ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ,10 വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 64 വയസ്സ് - തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം : 12
യോഗ്യത : എസ്.എസ്.എൽ.സി..,എൻ.സി.സി/സൈന്യം,അർദ്ധ സൈന്യം,എന്നിവയിലെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്.
www.itiltd.in/careers എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഓൺലൈൻ അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സഹിതം തപാൽ വഴി അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം : Addl.General Manager – HR, ITI Limited,Regd. and Corporate Office,Doorvani Nagar,Banglore – 560016
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02
മറ്റുള്ള തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 03
മറ്റുള്ള തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 03
തപാൽ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08
Post a Comment