തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 80ഓളം ഒഴിവുകളാണുള്ളത്. മാർച്ച് മൂന്നിനാണ് തൊഴിൽമേള. തിരുവനന്തപുരം ജില്ലയിലെ ഒഴിവുകൾക്ക് 12-ാം ക്ലാസ്സ്/ ഡിപ്ലോമ/ ഡിഗ്രി/ അതിനു മുകളിലെ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഒഴിവുകൾ ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത വേണം. 18-30 വയസ്സ് ആണ് പ്രായപരിധി. ഉദ്യോഗാർഥികൾ 27നകം https://ift.tt/Bhk9KQi ൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.
പട്ടികജാതി/വർഗക്കാർക്ക് സൗജന്യ തൊഴിൽമേള
തൊഴിൽ വാർത്തകൾ
0
إرسال تعليق