എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നി യോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രായപരിധി 18-34 വയസ്. പ്രതിമാസം 23000 രൂപ വേതനത്തില്‍ 179 ദിവസത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം.
അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഡ് തപാല്‍ മുഖേനെയോ നേരിട്ടോ കലൂരിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2344223
إرسال تعليق