Join Our Whats App Group

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അഭിമുഖം

 കോഴിക്കോട്:  പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന, മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നു ബിരുദവും, ബി.എഡും നേടിയവരായിരിക്കണം. നിയമനം 2022 മാര്‍ച്ച് ഒന്ന് മുതല്‍ 2021-22 അക്കാദമിക വര്‍ഷം അവസാനിക്കുന്നതുവരെ മാത്രമായിരിക്കും. താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും,  വയസ്സ്,  മുന്‍പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം ഫെബ്രുവരി 28   രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group