Join Our Whats App Group

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ഓഫിസർ ട്രെയിനി; 28 ഒഴിവുകൾ

 

ഡൽഹി: കേന്ദ്ര സർക്കാരിനു കീഴിലെ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ഓഫിസർ ട്രെയിനി (ഫിനാൻസ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 28നകം ഓൺലൈനായി വേണം അപേക്ഷിക്കാൻ.

യോഗ്യത: സിഎ/ഐസിഡബ്ല്യൂഎ(സിഎംഎ), പ്രായപരിധി: 28. ഒബിസിക്കു 3, എസ്‌സി, എസ്ടിക്ക് 5, ഭിന്നശേഷിക്കാർക്ക് 5 വർഷം വീതം ഇളവ്. 

എഴുത്തുപരീക്ഷ, കംപ്യൂട്ടർ ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷൻ, ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. പരിശീലന കാലയളവിൽ സ്റ്റൈപൻഡ്: 40,000–1,40,000. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 50,000–1,60,000 സ്കെയിലിൽ ഓഫിസർ തസ്തികയിൽ നിയമിക്കും. 

വിശദവിവരങ്ങൾക്ക്,  https://ift.tt/nGYqwfW 


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group