കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാനും എംപ്ലോയ്‌മെന്റ് മുഖേന ജോലി ലഭിച്ചവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനും , സീനിയോറിറ്റി പുനഃസ്ഥാപിക്കാനും അവസരം. ഇതിനായുള്ള അപേക്ഷ ഏപ്രിൽ 30 വരെ എംപ്ലോയ്‌മെന്റ് ഓഫീസിൽ സ്വീകരിക്കും. https://ift.tt/hF3BtvG എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്ക് നേരിട്ട് രജിസ്‌ട്രേഷൻ പുതുക്കുന്നതിനും ഏപ്രിൽ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം
തൊഴിൽ വാർത്തകൾ
0
إرسال تعليق