Join Our Whats App Group

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ നിയമനം..



.തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ Open py/ Open NPy വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർ (ഓർത്തോ, ഫിസിക്കൽ മെഡിസിൻ) താൽക്കാലിക ഒഴിവുണ്ട്. സ്‌പോർട്‌സ് മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ, ഓർത്തോപീഡിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. 65,000 രൂപയാണ് വേതനം. 18 നും 41 നുമിടയിലായിരിക്കണം പ്രായം. (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് മുൻപ് ബന്ധപ്പെട്ട പ്രെഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

Post a Comment

Previous Post Next Post