കാസർകോട് ബിആർസി പരിധിയിൽ വരുന്ന കാസർകോട് നഗരസഭ, ചെമ്മനാട്, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിൽ ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരുടെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം കാസർകോട് ബി ആർ സി ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ ജൂലൈ 10 നകം [email protected] എന്ന മെയിലിലേക്കോ അപേക്ഷിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ബിആർസിയിൽ നിന്നും ലഭിക്കും. ഫോൺ: 04994 240390, 9633391231
Post a Comment