തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് (കാറ്റഗറി നമ്പർ- 23/2020) തസ്തികയിലേക്ക് എപ്രിൽ 13ന് പ്രസിദ്ധീകിച്ച സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 19, 21, 22, 23 തീയതികളിൽ തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട തീയതിയിലും, സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം വെരിഫിക്കേഷന് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം സംബന്ധിച്ച വിശദ വിവരങ്ങൾ www.kdrb.kerala.gov.in ൽ നല്കിയിട്ടുണ്ട്. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്തും എസ്.എം.എസ്സും അയക്കും. ജൂലൈ 17 വരെ അറിയിപ്പ് ലഭിക്കാത്ത സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ
തൊഴിൽ വാർത്തകൾ
0
Post a Comment