Join Our Whats App Group

14 ജില്ലകളിലും ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു


തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയം വേണം.

വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്ക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശം www.kspconline.in ൽ ലഭിക്കും. ഇ-മെയിൽ:[email protected]. ഫോൺ: രജിസ്ട്രാർ:9446474632, മാനേജർ:8086572454.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group