Join Our Whats App Group

വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്


തിരുവനന്തപുരം: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ വഴി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻസ് ഹോമി (എൻട്രി ഹോം)ലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 25 വയസ് പൂർത്തിയായിരിക്കണം. 22,500 രൂപയാണ് പ്രതിമാസ വേതനം.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലും എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി പി.ജി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 16,000 രൂപയാണ് പ്രതിമാസ വേതനം.
കെയർ ടേക്കർ തസ്തികയിൽ പ്ലസ് ടു ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം, ആഴ്ചയിൽ രണ്ട് ദിവസം) തസ്തികയിൽ സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. 12,000 രൂപയാണ് പ്രതിമാസ വേതനം.
കുക്ക് തസ്തികയിൽ അഞ്ചാം ക്ലാസ്, സമാന തൊഴിൽ പരിചയം വേണം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.
ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികയിൽ എൽ.എൽ.ബി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം.
സെക്യൂരിറ്റി(രാത്രി മാത്രം) തസ്തികയിൽ എസ്.എസ്.എൽ.സി, തൊഴിൽ പരിചയം അഭികാമ്യം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം.
ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ അഞ്ചാം ക്ലാസ്സ് ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 20 വയസ് പൂർത്തിയാകണം. 9,000 രൂപയാണ് പ്രതിമാസ വേതനം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group