Join Our Whats App Group

108 ആംബുലന്‍സ്: വിവിധ തസ്തികകളിലേക്ക് സ്പോട്ട് ഇന്റര്‍വ്യൂ


വയനാട്: ജില്ലയിൽ108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെച്ച് സ്പോട്ട് ഇന്റര്‍വ്യൂ നടത്തുന്നു. നഴ്സ് (ഇ.എം.ടി) തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 3 ന് രാവിലെ 10.30 മുതലും എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍ തസ്തികകളിലേക്ക് 5 ന് രാവിലെ 10.30 മുതലും നടക്കും

നഴ്‌സ് യോഗ്യത- ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ്. പ്രായം 40 വയസ് കവിയരുത്. എമര്‍ജന്‍സി മാനേജ്മെന്റ് എക്സിക്യൂട്ടീവ് യോഗ്യത- ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം. 35 വയസ് കവിയരുത്. പ്രോഗ്രാം മാനേജര്‍ യോഗ്യത- ഒരു അംഗീകൃത ഡിഗ്രി,10 വര്‍ഷം ഈ തസ്തികയിലുള്ള പ്രവൃത്തിപരിചയം. 45 വയസ്സില്‍ കവിയരുത്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group