തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം നിർത്തിവച്ചിരുന്ന പി.എസ്.സി. പരീക്ഷകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷം ജൂലായ് ഒന്നിന് പുനരാരംഭിക്കും. മാറ്റിവെച്ച 23 പരീക്ഷകളാണ് ജൂലായില്‍ നടത്തുന്നത്. ഇതോടൊപ്പം ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. അതേസമയം, കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ നാളെ നടക്കും.
إرسال تعليق