Join Our Whats App Group

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തിൽ (https://ift.tt/2UD7aAb) ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group