ആലപ്പുഴ: ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ഓട്ടിസം/ആർ.ഇ.ഐ.സി. സെന്ററിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവ് വീതമാണുള്ളത്. ഒരു വർഷത്തേയ്ക്കാണ് നിയമനം. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ ആറിന് രാവിലെ 10.30ന് ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം. ഒക്യുപേഷണൽ തെറാപ്പിസ്റ്റിന് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദവും, ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസുമാണ് യോഗ്യത. മെഡിക്കൽ കോളജിന് ഒരു കിലോമീറ്റർ പരിധിയിലുള്ള കുടുംബശ്രീ പ്രവർത്തകർക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് മുൻഗണന ലഭിക്കും. ഒക്യുപേഷണൽ തെറാപ്പിസ്റ്റിന് പ്രതിമാസം 30,385 രൂപയും ക്ലീനിങ് സ്റ്റാഫിന് ദിവസം 660 രൂപയും വേതനം ലഭിക്കും.
إرسال تعليق