Join Our Whats App Group

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു


തൃശൂർ: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2021-22 അധ്യയന വർഷത്തിലേക്ക് കലാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻ്ററി, കോളേജ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. കഥകളി, ചുട്ടി, കൂടിയാട്ടം, മിഴാവ്, മൃദംഗം, കർണാടക സംഗീതം, നൃത്ത സംഗീതം, തുള്ളൽ, തിമില, വയലിൻ, ക്ലാസിക്കൽ ഡാൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ തപാൽ മുഖേനയോ ഇമെയിലോ ആയി ജൂലൈ 5ന് വൈകീട്ട് 5 മണിക്ക് മുൻപായി കലാമണ്ഡലം ഓഫീസിൽ എത്തിക്കേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ (www.kalamandalam.ac.in) ലഭ്യമാണ്. ഫോൺ: 04884 262418

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group