തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.17ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ 11.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു.പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളിൽ 18ന് രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു.ഡിപ്ലോമ/ബി.എസ്സ്‌സി/എം.എസ്സ്‌സി/ബി.ടെക്/എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുണ്ടാകണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: ehealth.kerala.gov.in. ഫോൺ: 9495981772 (പാലക്കാട്), 9745799985 (തൃശൂർ), 9745799946 (മലപ്പുറം).
إرسال تعليق