ഇടുക്കി; കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രിവില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാമിംഗ് ആര്‍.പി എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക്ക് അഗ്രിക്കള്‍ച്ചറിലോ ഡിപ്ലോമ നേടിയവരോ, കേരളാ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന വിഎച്ച്എസ്‌സി അഗ്രിക്കള്‍ച്ചര്‍ കഴിഞ്ഞവര്‍ക്കുള്ള ഫിനിഷിംഗ് സ്‌ക്കൂള്‍ പ്രോഗ്രാം വിജയിച്ചവരോ, ജൈവകൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുള്ള പ്രോജക്ടുകളില്‍ കേന്ദ്ര/സംസ്ഥാ/പൊതുമേഖല വകുപ്പുകളില്‍ 3 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയം ഉള്ളവരോ ആയിരിക്കണം അപേക്ഷകര്‍. റിട്ടയര്‍ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പരിഗണിക്കും. ഫീല്‍ഡ് സന്ദര്‍ശനത്തിനും യാത്രചെയ്യുന്നതിനും പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍ തയ്യാറുള്ളവരും, 5 വര്‍ഷമെങ്കിലും ആര്‍.പിയായി ജോലിചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ളവരും ആയിരിക്കണം അപേക്ഷകര്‍. ജോലി ചെയ്യുന്ന ദിവസത്തേക്കുമാത്രമായി ദിവസം 300 രൂപ ഹോണറേറിയവും (പ്രതിമാസം പരമാവധി 8000 രൂപ) യഥാര്‍ത്ഥ യാത്രാ ബത്തയും (പ്രതിമാസം പരമാവധി 2000-രൂപ) അനുവദിക്കും.. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും, അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് ഇടുക്കി കളക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04862-233106.
Post a Comment