ഇടുക്കി; കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കും, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദവും, മാര്‍ക്കറ്റിംഗ് രംഗത്ത് 2-വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ്. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കാം. ബ്രോയ്‌ലര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 5 മണിക്കു മുമ്പായി കുടുംബശ്രീ ഇടുക്കി ജില്ലാമിഷനില്‍ ലഭിക്കണം. വിശദവിവരങ്ങളും, അപേക്ഷ ഫാറത്തിന്റെ മാതൃക https://ift.tt/2Tu0C2W എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Post a Comment