തൃശൂർ; സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളുടെ കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി- പട്ടികവർഗത്തിൽ പെട്ട തൊഴിൽരഹിതരായ യുവതി, യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അറുപതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. വായ്പ എടുക്കുന്നതിന് നിശ്ചിത ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ
നിർബന്ധമാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശൂർ രാമനിലയത്തിന് സമീപമുള്ള കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 0487-2331556
Post a Comment