ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ 11-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുളള പോള്‍ അബ്രോ റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മധ്യമേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തുന്നു. സംസ്ഥാന ഗവ: അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, ജാതി, മതം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്നേ ദിവസം ഹാജരാകണം.
Post a Comment