കൊല്ലം; ഐ എച്ച് ആര്‍ ഡി യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലാറ്റിന്‍ കാത്തലിക് വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 18 ന് രാവിലെ 10 ന് നടക്കും. ലാറ്റിന്‍ കാത്തലിക് വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി ജിയും നെറ്റുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി മാളിയേക്കല്‍ ജംഗ്ഷനിലുള്ള കോളജ് ഓഫീസില്‍ എത്തണം.
Post a Comment