Join Our Whats App Group

ഹജ്ജ് തീർത്ഥാടനം: ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;  2021-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന/യൂണിയൻ ടെറിട്ടറി/പി.എസ്.യു/ സ്വയംഭരണ സ്ഥാപനങ്ങൾ/ഓട്ടോണമസ് ബോഡീസ് എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. രണ്ട് മുതൽ മൂന്ന് മാസം വരെയായിരിക്കും നിയമനം. ജൂൺ 2021 മുതൽ ആഗസ്റ്റ് 2021 വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. കോർഡിനേറ്റർ (അഡ്മിൻ), അസിസ്റ്റന്റ് ഹജ്ജ് ഓഫീസർ, ഹജ്ജ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം.

https://ift.tt/2kEpzKc ൽ ഓൺലൈനായി അപേക്ഷ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകണം. ഓൺലൈനായി ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.haj.nic.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group