സംസ്ഥാന പ്രോജക്ട് കോഓർഡിനേറ്റർ ഒഴിവ്


തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സംസ്ഥാന പ്രോജക്ട് കോഓർഡിനേറ്ററുടെ ഒരു താത്കാലിക ഒഴിവുണ്ട്. 40-45 ആണ് പ്രായപരിധി. 52,500 രൂപയാണ് പ്രതിമാസ വേതനം. സോഷ്യൽവർക്ക്, എക്കണോമിക്‌സ്, വിമൻ സ്റ്റഡി, നിയമം, ഗവേണൻസ്, ബന്ധപ്പെട്ട മറ്റ് ശാഖകൾ എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടറിലെ അറിവ് ഉണ്ടാവണം. ബന്ധപ്പെട്ട് മേഖലയിൽ പി.എച്ച്.ഡി അഭിലഷണീയം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 25നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
No comments:
Post a Comment