കോട്ടയം: സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലില്‍ കരാര്‍ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രൊജക്ട് ഓഫീസർ, പ്രൊജക്ട് അസിസ്റ്റൻ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രൊജക്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും ഇടയിൽ. പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയ്ക്ക് ബിരുദവും ഓഫീസ് അറ്റൻഡൻ്റിന് എസ്.എസ്. എൽ.സിയുമാണ് യോഗ്യത. പ്രായം 20നും 40നും ഇടയിലായിരിക്കണം.
ഫോൺ: 0471 2306040
إرسال تعليق