ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സീയറുടെ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അപേക്ഷ ഫെബ്രുവരി നാല് വൈകുന്നേരം 5 നുളളില്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണം.
إرسال تعليق