കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുളള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പത്രക്കുറിപ്പുകള്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 21 ന് രാവിലെ 10.30 ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
إرسال تعليق