Join Our Whats App Group

ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിൽ നിയമനം


തിരുവനന്തപുരം;  സംസ്ഥാന പുരാരേഖ വകുപ്പിന്റെ നിരണം സെന്റ്‌മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിലേക്ക് കൺസർവേഷൻ പ്രോജക്ട് ട്രെയിനികളെ (മെന്റിംഗ്) തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദവും ആർക്കൈവ്‌സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷനിലോ ആർക്കൈവൽ സ്റ്റഡീസിലോ ഉള്ള പി.ജി.ഡിപ്ലോമയുമാണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. ഈ മാസം 30നകം ഡയറക്ടർ, സംസ്ഥാന പുരാരേഖാ വകുപ്പ്, നളന്ദ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group