Join Our Whats App Group

വാക്ക്-ഇൻ-ഇന്റർവ്യൂ 13ന്


തിരുവനന്തപുരം;  ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളായ തലശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

തലശ്ശേരിയിൽ ക്ലാർക്കിന്റെ ഒരു ഒഴിവും കരുനാഗപ്പള്ളിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവുമാണുള്ളത്. ക്ലാർക്കിന് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് +2 വും ഡി.സി.എയും വേണം.

ക്ലാർക്ക് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13ന് പകൽ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് ഉച്ചയ്ക്ക് ഒരു മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരത്ത് വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാകണം ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group