Join Our Whats App Group

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം


മലപ്പുറം; കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ വരുന്ന മാറാക്കര, എടയൂര്‍, ആതവനാട്, കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അങ്കണവാടി തസ്തികകളിലേക്കും എസ്.എസ്.എല്‍.സി പരാജയപ്പെട്ട എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 22നകം ശിശുവികസന പദ്ധതി ഓഫീസര്‍, കുറ്റിപ്പുറം അഡീഷനല്‍ തൊഴുവാനൂര്‍ പി.ഒ, മലപ്പുറം- 676552 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group