Join Our Whats App Group

കിന്‍ഫ്ര ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ശുചീകരണ പ്രവര്‍ത്തകരുടെ ഒഴിവ്


പാലക്കാട്; കിന്‍ഫ്ര കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചിക്കോടുള്ള കിന്‍ഫ്രയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജീകരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് 100 ശുചീകരണ പ്രവര്‍ത്തകരെ ആവശ്യമുള്ളത്. വടകരപ്പതി, എലപ്പുള്ളി, മരുതറോഡ്, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ പേര്, വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം tscpkd@gmail.com ലോ 0491-2505710 ലോ അപേക്ഷിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group