മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത.
പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് ആറിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മുൻഗണന ഉള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരേയും മറ്റു സംവരണ വിഭാഗങ്ങളേയും പരിഗണിക്കും.
إرسال تعليق