Join Our Whats App Group

സ്വ​കാ​ര്യ ബ​സു​ക​ളെ ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

സ്വ​കാ​ര്യ ബ​സു​ക​ളെ ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. ബു​ധ​നാ​ഴ്ച ത​ന്നെ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.
അ​പ്പീ​ൽ ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വ് ഇ​തു​വ​രെ സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ല​ഭി​ക്കു​ന്ന​തു​വ​രെ സ​ർ​ക്കാ​രി​ന് സാ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ത​ന്നെ കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്ന ബ​സ് ചാ​ർ​ജ് കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് ഉ​ട മ​ക​ളു​ടെ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും കെ​എ​സ്ആ​ര്‍​ടി​സി​ക്കും അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ ​വി​ഡ് കാ​ല​ത്തെ ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കി സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ബ​സു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന​തു​വ​രെ​യാ​ണ് സ്റ്റേ ​നി​ല​നി​ൽ​ക്കു​ക. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലു​ണ്ടാ‍​യ സാ​ന്പ​ത്തി​ക ന​ഷ്ടം നി​ക​ത്താ​നാ​ണ് താ​ത്കാ​ലി​ക​മാ​യി ബ​സ് ചാ​ർ​ജ് കൂ​ട്ടി​യ​ത്. പി​ന്നീ​ട് ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​ത്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group