കോവിഡ്-19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാങ്ങാട്ടുപറമ്പ് ഇ കെഎന്‍എം ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സ്റ്റാഫ് നഴ്‌സ് (ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ലാബ് ടെക്‌നീഷ്യന്‍ (ബി എസ് സി എം എല്‍ ടി/ഡി എം എല്‍ ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഫാര്‍മസിസ്റ്റ് (ബി ഫാം/ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) എന്നീ തസ്തികളിലാണ് നിയമനം. പ്രായപരിധി 40 വയസില്‍ താഴെ. പ്രദേശവാസികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജൂണ്‍ 11 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് [email protected] എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്.
Post a Comment