സ്വകാര്യ ബസുകളെ ലോക്ക്ഡൗൺ കാലത്തെ അധിക ചാർജ് ഈടാക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ബുധനാഴ്ച തന്നെ കോടതിയിൽ അപ്പീൽ നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
അപ്പീൽ നൽകാൻ അഭിഭാഷകരോട് ആവശ്യപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഉത്തരവ് ഇതുവരെ സർക്കാരിന് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതുവരെ സർക്കാരിന് സാവകാശമുണ്ട്. എന്നാൽ ബുധനാഴ്ച രാവിലെ തന്നെ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കാൻ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക്ഡൗൺ കാലത്ത് താത്കാലികമായി വർധിപ്പിച്ചിരുന്ന ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സ്വകാര്യ ബസ് ഉട മകളുടെ ഹർജിയിലായിരുന്നു കോടതി നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. കോ വിഡ് കാലത്തെ കനത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ നിലനിൽക്കുക. ലോക്ക്ഡൗണിനെ തുടർന്ന് മേഖലയിലുണ്ടായ സാന്പത്തിക നഷ്ടം നികത്താനാണ് താത്കാലികമായി ബസ് ചാർജ് കൂട്ടിയത്. പിന്നീട് ഇളവുകൾ വന്നതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.
إرسال تعليق