കൊല്ലം :
കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ പോക്‌സോ കേസ്. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണു പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തറിഞ്ഞത്. അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.
അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും ബിജെപി പ്രവര്‍ത്തകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിക്കുകയും ചെയ്തു. ഇതോടെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിച്ചത്. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പൂയപ്പള്ളി പൊലീസ് കേസെടുത്തു. അധ്യാപകന്‍ ഒളിവിലാണ്.
إرسال تعليق