കോട്ടയം: സംസ്ഥാനത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്റ്റ് എൻജിനീയറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിംഗിൽ 70% മാർക്കോടുകൂടി ബിരുദവും പാലം നിർമാണത്തിൽ 3 വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 16നു മുമ്പു ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 18-30 (ഇളവുകൾ അനുവദനീയം). നിലവിൽ ജോലിയുള്ളവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എൻജിനീയറെ തേടുന്നു
തൊഴിൽ വാർത്തകൾ
0
إرسال تعليق