Join Our Whats App Group

കരാർ അടിസ്ഥാനത്തിൽ നിയമനം


കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി. എസ് സി സയൻസ് ബിരുദവും ബാർക്കിൽ (BARC) നിന്നും ഡി.എം.ആർ.ഐ.ടിയും. പ്രതിഫലം : പ്രതിമാസം 40000/- രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group