കോഴിക്കോട്: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത കെമിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 850 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി : 2023 ജനുവരി ഒന്നിന് 18 നും 41 വയസ്സിനും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് ഇരുപതിനകം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370179
إرسال تعليق