കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്‌പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു.
18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. രജിസ്‌ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം.
താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 10 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
إرسال تعليق