പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 17, 18, 19, 20, 24 തീയതികളില്‍ രാവിലെ 10 ന് യഥാക്രമം ഫിസിക്കല്‍ എജ്യൂക്കേഷന്‍, സംസ്‌കൃതം, കൊമേഴ്‌സ്, ഡാറ്റ സയന്‍സ്, മലയാളം വിഷയങ്ങള്‍ക്കും ഏപ്രില്‍ 17, 18, 20, 24 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ജേണലിസം, ഫിസിക്‌സ് വിഷയങ്ങള്‍ക്കുമാണ് അഭിമുഖം. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്രേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കാം. ഫോണ്‍ 8606144316, 8089710564.
إرسال تعليق