കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കന്റ് ഇന്നിങ്സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സ്, ഹൗസ്‌കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജി എന്‍ എം അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് പൂര്‍ത്തിയാക്കിയ രണ്‍ണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും അംഗീകൃത ഫിസിയോതെറാപ്പി ബിരുദമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്കും എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിലേക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. ഏപ്രില്‍ നാലിന് മുമ്പ് [email protected], [email protected] മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 7909252751, 8714619966.
إرسال تعليق