കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ്‌നഴ്‌സ്‌ന് ജിഎന്‍എം/ ബിഎസ് സി ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. ഫിസിയോതെറാപിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം. ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം . പ്രായപരിധി 50വയസ്സ് .അപേക്ഷ അയക്കേണ്ട വിലാസം [email protected], [email protected]. അവസാന തീയതി ഏപ്രില്‍ 4. വിശദവിവരങ്ങള്‍ക്ക് 7909252751, 8714619966.
إرسال تعليق