തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകര്‍. നല്ല ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവര്‍ ആയിരിക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നേമം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.
ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു
തൊഴിൽ വാർത്തകൾ
0
إرسال تعليق