പാലക്കാട്: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണ് നിയമനം. ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
إرسال تعليق