Join Our Whats App Group

അധ്യാപക ഒഴിവ്


 എറണാകുളം: ജില്ലയിലെ ഒരു മാനേജ്‌മെന്റ്  സ്ഥാപനത്തില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്. ഇവരുടെ അഭാവത്തില്‍ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കുന്നതാണ്. എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്/ നെറ്റ്/ തതുല്യം എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം  അഭിലഷണീയം. ശമ്പള സ്‌കെയില്‍    :   55200-1,15,300 പ്രായം : 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഡിസംബര്‍ 22ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കേണ്ടതാണെന്നും എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ (പി ആന്‍ഡ് ഇ) അറിയിച്ചു.
ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. ഡിസംബര്‍ 15 ന് (വ്യാഴം) രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9495 613 259.
തിരൂരങ്ങാടി ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സുവോളജി (ജൂനിയര്‍) അധ്യാപകന്റെ താല്‍കാലിക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നാളെ (ഡിസംബര്‍ 14 ) രാവിലെ 11 മണിക്ക്  ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group