കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ബോട്ടണി, ഹിന്ദി തസ്തികകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ ശ്രവണ/മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. എച്ച്.എസ്.എസ്.ടി ബോട്ടണി യോഗ്യത: എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്/തത്തുല്യം. എച്ച്.എസ്.എസ്.ടി ഹിന്ദി യോഗ്യത: എം.എ ഹിന്ദി. ബി.എഡ്, സെറ്റ്/തത്തുല്യം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. 2022 ജനുവരി 1 ന് 40 വയസ്സ് കവിയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 55,200-1,15,300 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍: 0484 2312944
إرسال تعليق